യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ആക്രമണം; അധ്യാപകരുടെ നേർക്ക് അതിക്രമവുമായി എസ്എഫ്ഐ വിദ്യാർത്ഥികൾ

By Chithra.03 12 2019

imran-azhar

 

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ കുറച്ചു ദിവസമായി നടക്കുനാണ് സംഘർഷാവസ്ഥയ്ക്ക് ഒരുതരത്തിലുമുള്ള അയവും ഉണ്ടായിട്ടില്ലെന്ന് തെളിയിച്ച് വീണ്ടും വിദ്യാർത്ഥികൾ. എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയാണ് ആക്രമണം നടത്തിയിരിക്കുന്നത്.

 

അധ്യാപകരുടെ നേരെ അതിക്രമവുമായി ചെന്ന വിദ്യാർത്ഥികൾ ജനൽ ചില്ലുകൾ തകർക്കുകയും ഇവരുടെ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഘര്ഷങ്ങളെത്തുടർന്ന് തിങ്കളാഴ്‌ച കോളേജിന് അവധി ആയിരുന്നു. കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന് പിന്നിലുള്ള കമ്പ്യൂട്ടർ ലാബിന്റെ നാല് ജനൽചില്ലുകളാണ് വിദ്യാർത്ഥികൾ അടിച്ചു തകർത്തത്.

 

ഗണിത വിഭാഗം മേധാവി എസ്. ബാബുവിന്റെ ബൈക്ക് സീറ്റ് കുത്തിക്കേറുകയും ചെയ്തു. ചില അധ്യാപകരുടെ നേർക്ക് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തു. പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളെ ഭീഷണിപ്പെടുത്തകയും ചെയ്തു ഇവർ. ആക്രമം നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു എന്നാണ് വിവരം. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ ഡോ. സുബ്രമണ്യം പറഞ്ഞു. തുടർച്ചയായി കോളേജിൽ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ കോളേജിൽ വീണ്ടും പൊലീസ് സംരക്ഷണം ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്.

OTHER SECTIONS