പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളിൽ പോലീസ് സംയമനം പാലിക്കണമായിരുന്നുവെന്ന് എസ്എഫ്‌ഐ

By Greeshma.G.Nair.07 Apr, 2017

imran-azhar

 

 

 

 


കൊച്ചി : പോലീസ് ആസ്ഥാനത്ത് വച്ച് ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളില്‍ പൊലീസ് സംയമനം പാലിക്കണമായിരുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍.ജിഷ്ണുവിന്റെ കുടുംബത്തെ തങ്ങള്‍ മഴയത്തു നിര്‍ത്തിയിട്ടില്ലെന്നും അവര്‍ക്ക് കുടപിടിച്ചു നൽകുകയാണ് എസ്എഫ്‌ഐ ചെയ്തതെന്നും വിജിന്‍ പറഞ്ഞു.

 

ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ലെന്നും അമ്മക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജിന്‍ പറഞ്ഞു .

OTHER SECTIONS