പോലീസിനെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി മര്‍ദനമേറ്റ പോലീസ് ഉദ്യോഗസ്ഥന്‍

By Anju N P.15 12 2018

imran-azhar


തിരുവനന്തപുരം: പോലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കന്റോണ്‍മെന്റ് സിഐക്ക് പോലീസ് സംഘടനകളുടെ പരാതി. കേസിലെ മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റ് ചെയ്യണമെന്ന് പോലീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.

 

സംഭവത്തില്‍ മുഖ്യപ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസുകാര്‍ ശ്രമിച്ചെന്നു മര്‍ദ്ദനമേറ്റ ശരത്ത് വ്യക്തമാക്കി.അന്വേഷണത്തല്‍ തൃപ്തിയില്ലെന്നും ശരത് വ്യക്തമാക്കി. വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണ് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുഖ്യപ്രതിയായ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശരത്തിന്റെ പരാതി കന്റോണ്‍മെന്റ് സിഐക്ക് പൊലീസ് സംഘടന നേതാക്കള്‍ നല്‍കിയിരുന്നു. നസീമിന്റെയും യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലാണ് പോലീസുകാരെ മര്‍ദ്ദിച്ചത്.

 

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീജിത്ത്, ആരോമല്‍, അഖില്‍, ഹൈദര്‍ എന്നിവര്‍ പൂജപ്പുര സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

 

പോലീസുകാരായ വിനയചന്ദ്രന്‍, ശരത്ത് എന്നിവര്‍ക്കാണ് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റത്. കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. പോലീസ് നോക്കിനില്‍ക്കെയാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

 

OTHER SECTIONS