രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

By Web Desk.03 07 2022

imran-azhar

 


തിരുവനന്തപുരം: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തതിലാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. പകരം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസ് കണ്‍വീനറായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക.

 

സ്ഥലത്ത് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച സംസ്ഥാനകമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.

 

രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞിരുന്നു. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

 

 

OTHER SECTIONS