ശബരിമലയിൽ അക്രമം വെച്ച് പൊറുപ്പിക്കില്ല; കടകംപള്ളി സുരേന്ദ്രൻ

By Sooraj Surendran.17 10 2018

imran-azhar

 

 

പമ്പ: ശബരിമലയിൽ അക്രമവും ഗുണ്ടായിസവും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയാണ് സമരക്കാർ വ്യാപക അക്രമം അഴിച്ചുവിടുന്നത്. നിലയ്ക്കലിൽ നിലവിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. മധ്യപ്രവർത്തകർക്ക് നേരെയും, ശബരിമലയിൽ സന്ദര്ശനത്തിനായെത്തിയ സ്ത്രീകളെയും സമരാനുകൂലികൾ മർദിച്ചു;. കൂടാതെ കെ എസ് ആർ ടി സി ബസിനുനേരെയും മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. സമരങ്ങൾക്ക് നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനെ സന്നിദാനത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആർ എസ് എസ് അയ്യപ്പഭക്തന്മാരുടെ ചുമലിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളിൽ നിന്ന് ആർ എസ് എസ് പിന്മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

OTHER SECTIONS