ശബരിമലയില്‍ യുവതികളെ കയറ്റുന്നവരെ ചവിട്ടി പുറത്താക്കുമെന്ന് കെ. പി ശശികല

By Online Desk.20 10 2018

imran-azhar

 

 

കൊച്ചി: ആചാരം തെറ്റിച്ച് ശബരിമലയില്‍ കയറുന്നവരെ അല്ല, കയറ്റുന്നവരെ ഹിന്ദുസമൂഹം ചവിട്ടി പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു.

 

വിശ്വാസം ഹനിച്ച് ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ല. ന്യൂനപക്ഷത്തിന്റെ ദുര്‍വാശിക്കു മുന്‍പില്‍ വിശ്വാസസമൂഹത്തിന്റെ അധികാരങ്ങള്‍ സര്‍ക്കാര്‍ അടിയറവച്ചു.

 

ശബരിമല കര്‍മസമിതിയുടെ മാതൃശക്തി ഉപവാസത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഒരുപക്ഷേ യുവതികളെ ശബരിമലയില്‍ കയറ്റുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ സി.പി.എമ്മിന് നന്ദിഗ്രാമില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം അളന്നാല്‍ മതിയെന്നും ശശികല പറഞ്ഞു.


ശബരിമലയുമായി ചേര്‍ത്തു വച്ച് ഒരുപാട് പാരമ്പര്യം പറയാനുള്ള ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മക്കള്‍ സ്വന്തം അച്ഛനെക്കുറിച്ച് എന്തു പറയും. ശബരിമലയിലെ ആചാരങ്ങള്‍ നശിപ്പിച്ച ആളെന്നോ, ശശികല ചോദിച്ചു.


ചര്‍ച്ചകള്‍ക്കു വിളിക്കുന്ന സര്‍ക്കാര്‍ ബസ് പോയ ശേഷം കൈകാണിക്കുന്ന പണിയാണ് കാട്ടുന്നത്. ഇതുനേരത്തേ ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിനു ഗതികേട് ഉണ്ടാകില്ലായിരുന്നെന്നും ശശികല പറഞ്ഞു.

OTHER SECTIONS