'ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് ശ്രീധരൻ പിള്ളക്ക് ലഭിച്ചത്': തോമസ് ഐസക്

By Sooraj Surendran.17 10 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിൽ നിലയ്ക്കലിലും പമ്പയിലും വ്യാപക അക്രമങ്ങളാണ് പ്രതിഷേധക്കാർ നടത്തുന്നത്. ശബരിമലയിൽ വിശ്വാസത്തിന്റെ പേരും പറഞ്ഞ് കലാപ ഭൂമിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഐസക് പറഞ്ഞു. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് ശ്രീധരൻ പിള്ളക്ക് ലഭിച്ചതെന്നും തോമസ് ഐസക് ചോദിച്ചു. സുപ്രീംകോടതി വിധിയെ മുൻനിർത്തി വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യന്നത്. ഐസക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്. സ്ത്രീ പ്രവേശനത്തിന്റെ പേരിൽ നടന്ന സംഘർഷം ആർ എസ് എസ് ഭക്തന്മാരുടെ മേൽ കെട്ടിവെക്കുകയാണെന്നും ഐസക് ആരോപിച്ചു.

 

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

OTHER SECTIONS