ശബരിമല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കുന്നു

By online desk .17 05 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമല ദേവപ്രശ്‌നം അനുസരിച്ച് മാളികപ്പുറത്ത് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വില ഇരുത്താനും ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാനും ദേവസ്വം ബോര്‍ഡ് വിദഗ്ദ കമ്മിറ്റിക്ക് രൂപം നല്‍കുന്നു. ശബരിമല സന്നിധാനത്ത് തച്ച് ശാസ്ത്ര വിധി പ്രകാരം അല്ലാതെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്ന നടപടികള്‍ ഉടന്‍ തുടങ്ങാനും ബോര്‍ഡ് തീരുമാനിച്ചു. മാളികപ്പുറം ക്ഷേത്രത്തിന്റെ പരിധി നിര്‍ണയം, ചുറ്റുമതില്‍ നിര്‍മ്മാണം, ഉപക്ഷേത്രങ്ങളുടെ നിര്‍മ്മാണം എന്നിവ വിലയിരുത്തുന്നതിനായാണ് ദേവസ്വം ബോര്‍ഡ് ഉപസമിതി രൂപീകരിക്കുന്നത്. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ഉപസമിതിയെ നിയമിക്കും. ദേവസ്വം ബോര്‍ഡ് അറിയാതെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും സന്നിധാനത്തും മാളികപ്പുറത്തും അനുവദിക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.

 

നേരത്തെ ദേവപ്രശ്‌നം പ്രകാരം നവീകരിച്ച ഉപദേവാലയങ്ങള്‍ പുതിയ ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍പൊളിച്ചു കളയുന്നതിനോട് ദേവസ്വം ബോര്‍ഡിന് വിയോജിപ്പുണ്ട്. വാസ്തു നിയമം, ദേവസ്വം മരാമത്തിന്റെ അഭിപ്രായം എന്നിവ കൂടി പരിഗണിച്ച ശേഷം മാത്രം മതി ഇനിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന നിലപാടിലാണ് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്.

 

OTHER SECTIONS