ശബരിമല: 36 യുവതികൾ ദർശനത്തിനായി രജിസ്റ്റർ ചെയ്തു

By Sooraj Surendran.14 11 2019

imran-azhar

 

 

തിരുവനന്തപുരം: യുവതി പ്രവേശനം അനുവദിച്ചുള്ള വിധി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് ശബരിമല ദർശനത്തിനായി 36 യുവതികൾ രജിസ്റ്റർ ചെയ്തു. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം കഴിഞ്ഞ വർഷം ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ ഇത്തവണയും ദർശനം നടത്തുമെന്ന് വ്യക്തമാക്കി.

 

2018 സെപ്റ്റംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള അമ്പതിലേറെ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഢും, ജസ്റ്റിസ് നരിമാനും റിവ്യൂ ഹര്‍ജികള്‍ തള്ളണമെന്ന് വാദിച്ചു. ജ.രഞ്ജന്‍ ഗൊഗോയ്, ജ.ഇന്ദു മല്‍ഹോത്ര, ജ.ഖാന്‍വില്‍ക്കര്‍ എന്നിവരാണ് വിഷയം ഉയര്‍ന്ന ബെഞ്ചിന് വിടണമെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്.

 

OTHER SECTIONS