കുംഭ മാസ പൂജക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്

By Sooraj Surendran .11 02 2019

imran-azhar

 

 

പത്തനംതിട്ട: കുംഭ മാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്. സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നിലനിൽക്കുന്നതിനാൽ യുവതികൾ എത്തുമെന്നും സംഘർഷാവസ്ഥക്ക് സാധ്യതയുണ്ടെന്നും അതിനാൽ ഇന്ന് അർധരാത്രി മുതൽ 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും ജില്ലാ പോലീസ് മേധാവി കളക്ടറോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് കുംഭ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ശബരിമലയിൽ സംഘർഷാവസ്ഥ അഴിച്ചുവിട്ട സംഘടനകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

OTHER SECTIONS