ശബരിമല വിഷയം: ഹിന്ദു പാര്‍ലമെന്റ് ധര്‍ണ്ണ നടത്തി

By Online Desk.17 10 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമലസ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുപാര്‍ലമെന്റ് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. ശബരിമലയിലുുളള പ്രതിഷ്ടയുടെ വ്യക്തിത്വം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വിവേകാനന്ദയോഗ വേദാനന്ദ ആശ്രമം മഠാധിപതി സ്വാമി ഗൗഡപാദാനന്ദപുരി പറഞ്ഞു. ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയവിധി പൂര്‍ണ്ണമായി അംഗീകരിക്കുന്നു. എന്നാല്‍ ഹിന്ദുവിശ്വാസത്തെ തകര്‍ക്കുന്ന ആചാരങ്ങളില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ അധികാരമില്ല. ശബരിമലയിലെ പ്രതിഷ്ടയുടെ വ്യക്തിത്വം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. ഇതുമൂലം ഭക്തര്‍ക്കുണ്ടായ മുറിവ് നികത്തിയെ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. പാളയം ഗാന്ധി സ്്മൃതി മണ്ഡപത്തില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ അവസാനിച്ചു. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരി പ്രയാര്‍ ഗോപാലകൃഷ്ണന്‍, സെക്രട്ടറി രാഹുല്‍ ഈശ്വര്‍, ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാനും വിശ്വകര്‍മ്മ സഭാ സംസ്ഥാന പ്രസിഡന്റ് പി. ആര്‍. ദേവദാസ്, ജനറല്‍സെക്രട്ടറി സി.പി. സുഗതന്‍, സംസ്ഥാന സെക്രട്ടറി കോട്ടയ്ക്കകം ജയകുമാര്‍, ആത്മീയസഭാ സെക്രട്ടറി ഹരിനാരായണ സ്വാമി, ഗണകസഭാസമുദായസഭ സംസ്ഥാന പ്രസിഡന്റ് കനകദാസ്, പണ്ഡിതര്‍ വിളക്കിത്തല നായര്‍ സംസ്ഥാന പ്രസിഡന്റ് കെ. അശോകന്‍. എന്നിവര്‍ സംസാരിച്ചു.