ശബരിമല വിധി സ്റ്റേ ചെയ്തതിന് തുല്യമെന്ന് വെള്ളാപ്പള്ളി നടേശൻ

By Sooraj Surendran.14 11 2019

imran-azhar

 

 

ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിധി മുൻ വിധി സ്റ്റേ ചെയ്തതിന് തുല്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏഴ് അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടായാൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ യുവതികളാരും മല ചവിട്ടരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്ത് പോലീസ് സുരക്ഷയോടെ യുവതികൾ മലചവിട്ടാൻ ശ്രമിച്ചത് വൻ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. യുവതികളായ കനക ദുർഗയും, ബിന്ദുവും ശബരിമലയിൽ പോലീസ് സഹായത്തോടെ ദർശനം നടത്തിയത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

 

OTHER SECTIONS