'ആചാരങ്ങൾ മുറുകെ പിടിക്കണം': എം എൻ നാരായണൻ നമ്പൂതിരി

By Sooraj Surendran.21 10 2018

imran-azhar

 

 

സന്നിധാനം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി മാളികപ്പുറം മേൽശാന്തി എം എൻ നാരായണൻ നമ്പൂതിരി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കണമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു. ഭക്തി കാരണമല്ല നിലവിൽ സ്ത്രീകൾ ശബരിമലയിലേക്ക് എത്താൻ ശ്രമിക്കുന്നതെന്നും നാരായണൻ നമ്പൂതിരി വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും പേരിൽ ശബരിമല പ്രവേശനം തടയുന്നത് വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ കാരണമാകുമെന്നും നാരായണൻ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ ദിവസം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവായ മഞ്ജു പമ്പയിലെത്തിയിരുന്നു. എന്നാൽ പോലീസ് മഞ്ജുവിനെ മലകയറാൻ അനുവദിച്ചില്ല, സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് മലകയറ്റം തടഞ്ഞത്. തീരുമാനം ഉപേക്ഷിക്കില്ലെന്നും മലചവിട്ടുമെന്നും മഞ്ജു പറഞ്ഞിരുന്നു.