പാലക്കാട് മോയൻസ് ഹയർസെക്കണ്ടറി സ്കൂൾ ഡിജിറ്റലൈസേഷൻ ; പദ്ധതിക്ക് തുരങ്കം വെച്ചത് ഉദ്യോഗസ്ഥൻ - ഷാഫി പറമ്പിൽ

By online desk .17 10 2020

imran-azhar

 


പാലക്കാട്: പാലക്കാടുള്ള മോയൻസ് ഹയർസെക്കണ്ടറി സ്കൂൾ ഡിജിറ്റലൈസഷൻ പദ്ധതിക്ക് തുരങ്കം വെച്ചത് ഐ ടി അറ്റ് സ്കൂൾ ഉദ്യോഗസ്ഥനാണെന്ന് ഷാഫി പറമ്പിൽ എം എൽ എ. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാർ പദ്ധതിയായ ഡിജിറ്റൽ സ്കൂൾ പദ്ധതിയിൽ മോയൻസ് സ്കൂൾ ഇടംപിടിക്കാതെ പോയതിന് പിന്നാലെയാണ് എം എൽ എ രംഗത്തെത്തിയിരിക്കുന്നത്.

 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ ഒന്നായ മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ പദ്ധതി എം എൽ എയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്നു. എന്നാൽ പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. അനുവദിച്ച ഫണ്ട് ഏകദേശം ചെലവാക്കിയിട്ടും പദ്ധതി പൂർത്തിയായിട്ടില്ലെന്ന വിമർശനമാണ് സി പി എം അടക്കമുള്ള പാർട്ടികൾ ഉന്നയിക്കുന്നത്. ഈ പദ്ധതി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ മോയന്‍സ് സ്‌കൂള്‍ ഇടം പിടിക്കാതെ പോയത്.

OTHER SECTIONS