നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകൾ നാം കേട്ടത് ഉത്തരേന്ത്യയിൽ നിന്നല്ല ..കേരളത്തിൽനിന്നാണ് ; ഷാഫി പറമ്പിൽ

By online desk .28 09 2020

imran-azhar

തിരുവനന്തപുരം: ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യ വകുപ്പിനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ ഷാഫി പറമ്പിൽ എം.എല്‍.എയുടെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകൾ നാം കേട്ടത് ഉത്തരേന്ത്യയിൽ നിന്നല്ല ..നമ്മുടെ കേരളത്തിൽ ..9 മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകൾ കാണാൻ ആയിരുന്നില്ലേ അദ്ദേഹം കുറിച്ചു ഇന്നലെയാണ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നവജാത ശിശുക്കള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളാണ് പൂര്‍ണ ഗര്‍ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

 

കോവിഡിന്റെ പേരിൽ തട്ടിക്കളിച്ചു -ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചു .
എന്റെ മക്കളെ കൊന്നതാണ് ... നെഞ്ച് പൊട്ടിയ ഒരു പിതാവിന്റെ വാക്കുകൾ നാം കേട്ടത് ഉത്തരേന്ത്യയിൽ നിന്നല്ല ..നമ്മുടെ കേരളത്തിൽ ..9 മാസത്തെ വേദനയും ആ സഹോദരി സഹിച്ചത് കുഞ്ഞിക്കാലുകൾ കാണാൻ ആയിരുന്നില്ലേ ..ജീവനെടുക്കുന്ന ക്രൂര നിസ്സംഗത PR പ്രതിബിംബങ്ങളുടെ യഥാർത്ഥ രൂപം ബോധ്യപ്പെടുത്തുന്നുണ്ട് .ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാവണം .
വിമർശനങ്ങളും ചോദ്യങ്ങളും അനുവദനീയമല്ലല്ലോ .. ഉത്തര കൊറിയൻ ഭരണാധികാരികൾ ക്ഷമിക്കണം

OTHER SECTIONS