സമരമാവ് പൂത്തുലഞ്ഞു

By online desk.23 09 2019

imran-azhar

 

വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ മാഞ്ചുവട്ടില്‍ ഒത്തുകൂടി. കൊണ്ടകെട്ടി മലനിരനിരകളെ മാഫിയകളില്‍ നിന്ന് സംരക്ഷിക്കാന്‍ 2010 ഏപ്രില്‍ 10 ന് തുടങ്ങിയ സമരത്തിന്റെ ഭാഗമായാണ് കവയിത്രി സുഗതകുമാരി വെള്ളറട കൂതാളിയില്‍ മാവ് നട്ടത്. സമരത്തിന്റെ പ്രതീകമായി മാവ് വളര്‍ന്നു. നാട്ടുകാര്‍ ഇതിനെ സമരമാവ് എന്നുവിളിച്ചു.

സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ കൂതാളിയില്‍ സമരമാവിന്റെ ചുവട്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നിരവധി പേര്‍ പങ്കെടുത്തു. സമരമാവു പൂക്കുമ്പോള്‍ എന്ന പേരില്‍ പ്ലാങ്കുടിക്കാവിലേക്ക് നാടുണര്‍ത്തല്‍ പരിപാടിയും സംഘടിപ്പിച്ചു.

 

 

OTHER SECTIONS