ഷെയിൻ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നു; അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

By Sooraj Surendran .09 12 2019

imran-azhar

 

 

ഷെയിൻ നിഗം വിവാദം വീണ്ടും സങ്കീർണമാക്കുന്നു. തിരുവനന്തപുരത്ത് ഷെയിൻ മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയെ തുടർന്ന് അമ്മയും ഫെഫ്കയും ചർച്ചകൾ നിർത്തിവെക്കുന്നു. ഷെയിനിന്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ പടർത്തുന്നതാണെന്നും സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിക്കുന്നുമെന്നുമാണ് അമ്മയുടെയും ഫെഫ്കയുടെയും നിലപാട്.

 

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമാണെന്നും, നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്നും ഷെയിൻ കുറ്റപ്പെടുത്തിയിരുന്നു. അമ്മ തന്റെ സംഘടനയാണെന്നും അമ്മയുടെ ഭാഗത്ത് നിന്നും തനിക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും ഷെയിൻ നിഗം പറഞ്ഞിരുന്നു. എന്നാൽ നിലവിലെ അമ്മയുടെ നിലപാട് ഷെയിനിന് തിരിച്ചടിയാകാനാണ് സാധ്യത. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്ക്, കുമ്പളങ്ങി നൈറ്റ്സ് എന്നിവയുടെ പ്രദര്‍ശനം കാണാൻ തിരുവനന്തപുരത്തെത്തിയതായിരുന്നു ഷെയിൻ.

 

OTHER SECTIONS