അമ്മ തന്റെ സംഘടന, എന്നെ പിന്തുണയ്ക്കും; ഷെയിൻ നിഗം

By Sooraj Surendran .09 12 2019

imran-azhar

 

 

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്ന് നടന്‍ ഷെയ്ന്‍ നിഗം. നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്നും ഷെയിൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയിൻ വിഷയത്തിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ഷെയിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അമ്മ തന്റെ സംഘടനയാണെന്നും അമ്മയുടെ ഭാഗത്ത് നിന്നും തനിക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും ഷെയിൻ നിഗം പറഞ്ഞു. നിർമാതാക്കൾ തന്റെ ഭാഗം കേൾക്കാതെയാണ് തീരുമാനമെടുത്തതെന്നും അവര്‍ പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണമെന്നും ഷെയിൻ കുറ്റപ്പെടുത്തി.

 

OTHER SECTIONS