കാലാവസ്ഥ പ്രതികൂലമെങ്കിലും ഫലം അനുകൂലമാകും : ഷാനിമോൾ ഉസ്മാൻ

By Chithra.21 10 2019

imran-azhar

 

കനത്ത മഴ പോളിങ് ബൂത്തുകളിലേക്ക് ഒഴുകുന്ന ആളുകളുടെ എന്നതിൽ കുറവ് രേഖപ്പെടുത്തുമ്പോഴും സ്ഥാനാർത്ഥികൾ പ്രതീക്ഷയിലാണ്. തകർത്ത് പെയ്യുന്ന മഴയിൽ മണ്ഡലത്തിലെ എല്ലാ പ്രദേശത്തും എത്തി സമ്മതിദായകരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.

 

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്നാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചത്. പോളിങ് കുറഞ്ഞാലും യുഡിഎഫ് ജയം വട്ടിയൂർക്കാവിൽ ഉറപ്പാണെന്ന് കെ. മുരളീധരനും വ്യക്തമാക്കി. മഞ്ചേശ്വരത്ത് ഒഴിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിൽ കനത്ത മഴ രാവിലെ മുതൽ തന്നെ ഉണ്ടായിരുന്നു.

OTHER SECTIONS