ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മാണം: മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗവുമായി മന്ത്രി ജി. സുധാകരൻ ചർച്ച നടത്തി

By Web Desk.05 08 2020

imran-azhar

 

 

തിരുവനന്തപുരം: തകർന്ന് കിടക്കുന്ന ശംഖുമുഖം റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗവുമായി മന്ത്രി ജി. സുധാകരൻ ചർച്ച നടത്തി. ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് സ്റ്റേഷന്‍ കമാന്‍ഡര്‍ മേജര്‍ കരണ്‍ ഠാക്കൂറുമായാണ് ചർച്ച നടത്തിയത്. ദീര്‍ഘകാലം കടലാക്രമണത്തെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ് എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് യോഗം ചേര്‍ന്നത്.

 

ഇതനുസരിച്ച് തീരദേശത്ത് റോഡ് നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ പ്രാഗല്‍ഭ്യമുള്ള ഇന്ത്യന്‍ നേവിയുടെ അഭിപ്രായം ലഭ്യമാക്കുന്നതിനായി നേവല്‍ ചീഫ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും ഇതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും, റീജിനല്‍ ഓഫീസര്‍ക്കും കത്ത് നല്‍കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ കെ ശ്രീകുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയര്‍ ശ്രീ അജിത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

OTHER SECTIONS