'ഒരു അവധി പോയാലും സാരമില്ല ഒരു ദളിത് സമരം പൊളിച്ചതിന്റെ ചാരിതാർഥ്യം' :യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

By Bindu PP.09 Apr, 2018

imran-azhar

 

 

 

എന്ത് കൊണ്ട് ദളിത് ഹർത്താൽ വിരുദ്ധർ ? ദളിത് ഹർത്താലിന്റെ രാഷ്ട്രീയത്തിന് എന്ത് കൊണ്ട് അയിത്തം കാണിക്കുന്നു? കഴിഞ്ഞയാഴ്ച്ച ദളിത് സംഘടനകള്‍ നടത്തിയ രാജ്യവ്യാപക ബന്ധിനിടെ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് 13 ദളിത് സംഘടനാ പ്രവര്‍ത്തകരാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. നവമാധ്യമങ്ങളിലും നവഹര്‍ത്താല്‍ അനുകൂലിച്ചതും പ്രതികൂലിച്ചതും പോസ്റ്റുകൾ ഉയർന്നു വന്നിട്ടുണ്ട്.ഷാരോൺ റാണി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ച വിഷയമാകുന്നു.

 

ഫേസ്ബുക്ക് പോസ്റ്റ് കാണാം ....

വീട്ടിൽ ജോലി ചെയ്യാൻ വരുന്ന ഒരു ചേച്ചിയുണ്ട്. പേര് സുകുമാരിയമ്മ. എന്ത് ജോലി പറഞ്ഞാലും പറയും താൻ നായരാണെന്ന് . മാസം മൂന്നു ദിവസം അവധി. പോരാത്തതിന് സംസ്‌ഥാനത്തെ ഏതു ജില്ലയിൽ ഹർത്താൽ വന്നാലും അന്നും അവധി. ഇന്നാദ്യമായി ഒരു ഹർത്താൽ ദിനത്തിൽ അവർ പോലീസ് എസ്കോർട്ടോടെ ജോലിക്കു വന്നു. സമരക്കാരെ പോലീസ് ഓടിച്ച കഥയൊക്കെ പരമപുച്ഛത്തോടെ വന്നിരുന്നു വിശദീകരിച്ചു.ഒരു അവധി പോയാലും സാരമില്ല ഒരു ദളിത് സമരം പൊളിച്ചതിന്റെ ചാരിതാർഥ്യം.

 

 

OTHER SECTIONS