കപട നാടകം പൊളിഞ്ഞു: വെട്ടിലായി ബിജെപി നേതൃത്വം

By Sooraj Surendran.15 03 2019

imran-azhar

 

 

കൊച്ചി: ബിജെപിയുടെ കപട നാടകം കയ്യോടെ പൊളിഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിജെപി സംസഥാന അധ്യക്ഷൻ പി എസ്‌ ശ്രീധരൻ പിള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ മാതൃസഹോദരി പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്. എന്നാൽ പണ്ടേ ബിജെപികാരിയാണ് താനെന്നും ഇപ്പോൾ നടക്കുന്ന ചടങ്ങുകൾ എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും ഇവർ പ്രതികരിച്ചു. മഹിളമോർച്ച നേതാവ് പത്മജ പറഞ്ഞിട്ടാണ് വന്നതെന്നും ഇവർക്കായി തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയിരുന്നുവെന്നും ശോഭന വെളിപ്പെടുത്തി. കപട നാടകം കളിച്ച ശ്രീധരൻ പിള്ള ഇനിയും ഒട്ടേറെപ്പേർ ഇവരെപ്പോലെ ബിജെപിയിലേക്കത്തുമെന്നും, നേരിട്ടെത്തിയാണ് തരൂരിന്റെ മാതൃസഹോദരിയെ പാർട്ടിയിലേക്ക് സ്വീകരിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. എന്നാൽ നാടകം പൊളിഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി നേതൃത്വം.

OTHER SECTIONS