രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ - ശശി തരൂര്‍

By Kavitha J.12 Jul, 2018

imran-azhar

തിരുവനന്തപുരം: ബി.ജെ.പി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് എം.പി ശശി തരൂര്‍. ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഒരു ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ലോക് സഭയിലും രാജ്യസഭയിലും ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് പറഞ്ഞ തരൂര്‍, തൂല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയെ ആര്‍.എസ്സ്.എസ്സ്. എതിര്‍ക്കുകയാണന്ന് ആരോപിച്ചു. രാജ്യത്ത് നിലനില്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.