തരൂര്‍ ജയിക്കുമെന്ന് എഡ്യൂപ്രസ് സര്‍വേ

By online desk.21 04 2019

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ശശി തരൂര്‍ 12000 മുതല്‍ 20000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ദിവാകരന്‍ രണ്ടാമതെത്തുമെന്നും പുതിയ സര്‍വേ. തിരുവനന്തപുരത്തെ എഡ്യൂപ്രസ് തിരുവനന്തപുരത്തു മാത്രം രണ്ടു ഘട്ടത്തിലായി നടത്തിയതാണ് സര്‍വേയെന്ന് എഡ്യൂപ്രസ് ചെയര്‍മാനും പ്രമുഖ സെഫോളജിസ്റ്റുമായ എസ്.ജോര്‍ജ് കുട്ടി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

എപ്രില്‍ ഒന്നിനും 17നുമാണ് സര്‍വേ നടത്തിയത്. മൊത്തം 2588 സാമ്പിളുകളില്‍ നിന്നാണ് നിഗമനത്തിലെത്തിയത്. ശശി തരൂരിന് 32.77 ശതമാനം വോട്ടാണ് ലഭിക്കുക. ദിവാകരന് 31.06 ശതമാനം വോട്ട് കിട്ടും. മൂന്നാമതെത്തുന്ന കുമ്മനം രാജശേഖരന് 30.99 ശതമാനം വോട്ടാണ് കിട്ടുക. ഒന്നാമതെത്തുന്ന സ്ഥാനാര്‍ത്ഥിയും രണ്ടാമതുള്ള സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1.71 ശതമാനം മാത്രം. ഒന്നാമത്തെയും മൂന്നാമത്തെയും സ്ഥാനാര്‍ത്ഥികളുടെ വോട്ട് വ്യത്യാസം 1.78 ശതമാനം മാത്രം. സര്‍വേ നടത്തുമ്പോള്‍ വോട്ട് ആര്‍ക്കിടുമെന്ന് തീരുമാനിക്കാത്ത 4.09 ശതമാനം പേരുണ്ടായിരുന്നു. അവരുടെ വോട്ടിന്റെ കൂടി കണക്കിലെടുത്താല്‍ തിരുവനന്തപുരത്ത് ഫോട്ടോ ഫിനിഷിനാണ് സാദ്ധ്യതയെന്നും ജോര്‍ജ് കുട്ടി പറഞ്ഞു. പത്രസമ്മേളനത്തില്‍ എഡ്യുപ്രസ് ഭാരവാഹി ഇ.പി. അനിലും പങ്കെടുത്തു.

OTHER SECTIONS