ആറ് വർഷങ്ങളായി ഭരിക്കുന്ന എൻ ഡി എ കൂട്ടിച്ചേർത്തത് 70 ബില്യൺ ഡോളർ മാത്രം ; ജി ഡി പി കണക്കുമായി ശശി തരൂർ

By online desk .02 08 2020

imran-azhar

 

ഡൽഹി : യു പി എ സർക്കാരിന്റെയും എൻ ഡി എ സർക്കാരിന്റെയും കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ജി ഡി പി കണക്കുകൾ കൊണ്ട് വിലയിരുത്തി ശശിതരൂർ എം പി. യു പി എ ഭരണകാലത്ത് ജി ഡി പി 600 ബില്യൺ ഡോളറിൽ നിന്ന് നാല് ഇരട്ടിയോളം വർധിപ്പിച്ചു 2 ട്രില്ല്യൺഡോളറിലേക്കെത്തിച്ചപ്പോൾ ആറു വർഷം കൊണ്ട് എൻഡിഎ സർക്കാർ കൂട്ടിച്ചേർത്തത് 70 മില്യൺ ഡോളർ മാത്രമാണ് ശശി തരൂർ വ്യക്തമാകുന്നു.

 

ഫേസ്ബുക്ക് കുറിപ്പ്


യു പി എ നമ്മുടെ ജി ഡി പി 600 ബില്യൺ ഡോളറിൽ നിന്ന് നാലിരട്ടിയോളം വർദ്ധിപ്പിച്ച് 2 ട്രില്യൺ ഡോളറിലേക്കെത്തിച്ചു. അതിലേക്ക് ആറ് വർഷങ്ങളായി ഭരിക്കുന്ന എൻ ഡി എ കൂട്ടിച്ചേർത്തത് 70 ബില്യൺ ഡോളർ മാത്രമാണ്. 257 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ യു പി എ ക്ക് കഴിഞ്ഞിട്ടുണ്ട്. വിവരാവകാശം, ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനും, തൊഴിലിനും, ഭക്ഷണത്തിനുമുള്ള ഉറപ്പും സുരക്ഷയും, ഇതെല്ലാം നിയമപരമായി നടപ്പിലാക്കി എന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എന്നും അഭിമാനിക്കാം

 

OTHER SECTIONS