പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമർശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ

By Sarath Surendran.14 Sep, 2018

imran-azhar

 


ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമർശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ഇടിയുന്ന രൂപയുടെ മൂല്യവും ഉയരുന്ന പെട്രോള്‍ വിലയും മെല്ലാം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വിറ്റ്.

വിനായകചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് വിമർശനവും ഉയർത്തിയത്. പ്രധാനമായും മല്യ വിഷയത്തെ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റ്.

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വിറ്റ് :


' എന്താണ് ഇവിടെ നടക്കുന്നത്, സാർ..? ' എന്ന് ചോദിച്ചു കൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ് ആരംഭിക്കുന്നത്.

Sir, what's happening? I don't want to fish in troubled waters...but whether it is the skyrocketing petrol prices or the high rupee-dollar rate or the Rafale deal...none of these we are being able to resolve... This has led to mass disappointment & anguish. People only want..

— Shatrughan Sinha (@ShatruganSinha) September 14, 2018 ">

 

'എനിക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ താല്പര്യമുണ്ടായിട്ടില്ല.., പക്ഷേ, റോക്കറ്റ് പോലെ ഉയരുന്ന പെട്രോള്‍ വിലയും ഡോളറിനെതിരെ താഴേക്ക് ഇടിയുന്ന രൂപയുടെ മൂല്യവും റാഫേല്‍ കരാറായാലും.., ഒന്നും തന്നെ നമുക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല.., ഇതെല്ലം ജനങ്ങളെ വലിയ നിരാശയിലേക്ക് എത്തിച്ചിരിക്കുകയാണ്..'

 

...results & not a 'tu-tu..main- main' blame game.
And to make things worse, the present situation hovering over our heads is like adding neem to an already bitter karela.
People feel like Dhritrashtra of Mahabharat and are asking only one question..'Yeh sab kya ho raha hai',

— Shatrughan Sinha (@ShatruganSinha) September 14, 2018 ">

 

 

'കൃത്യമായ മറുപടികളാണ് ജനങ്ങള്‍ക്ക് വേണ്ടത്, നീയാണ് കുറ്റക്കാരന്‍ എന്ന തരത്തിലുള്ള ആരോപണപ്രത്യാരോപണങ്ങളല്ല.., കയ്പ് കൂടുതലുള്ള പാവക്കയിലേക്ക് വേപ്പില കൂടി ചേര്‍ന്നാലുള്ള അവസ്ഥ പോലെയാണ് നിലവിലെ സ്ഥിതി. മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ് ജനങ്ങള്‍. അവര്‍ക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നാണ്.'

 

(Sirji) ??...Suppressing of this particular matter which is all over, difficult to believe that it's without your blessings, consent & confirmation.
Why are we endorsing the fact that people have been claiming since a while now...

— Shatrughan Sinha (@ShatruganSinha) September 14, 2018 ">

 

 

' (സാർജി.., ?) താങ്കളുടെ ആശീര്‍വാദമോ അനുവാദമോ കൂടാതെയാണ് ഇതൊക്കെ നടന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്. ഇനി ഈ ആരോപണത്തെ മൂടിവയ്ക്കുന്നത് പ്രതിവിധി അല്ല. എന്തിനാണ് നമ്മൾ വസ്തുതകളെ വളച്ചൊടിക്കുന്നത് ? മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടല്ലോ നമ്മുടെ ആള്‍ക്കാര്‍ക്കും താങ്കള്‍ക്കും. സന്തോഷകരമായ വിനായക ചതുര്‍ഥി ആശംസിക്കുന്നു, ജയ് ഹിന്ദ്.'

 

 

OTHER SECTIONS