അ​തി​ർ​ത്തി​യി​ൽ പാ​ക് ഷെ​ല്ലാ​ക്ര​മ​ണം; മേ​ജ​ർ​ക്കും ബി​എ​സ്എ​ഫ് ജ​വാ​നും പ​രി​ക്കേ​റ്റു

By anju.11 01 2019

imran-azhar

ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി.സംഭവത്തില്‍
ആർമി മേജർക്കും ബിഎസ്എഫ് ജവാനും പരിക്കേറ്റു. ജമ്മു കാഷ്മീരിലെ ബാലാകോട്ട് സെക്ടറിലാണ് സംഭവം. ഇതേതുടർന്ന് ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരു സൈനികരെയും മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ പൂഞ്ച് സെക്ടറിലും ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർത്തിരുന്നു.

OTHER SECTIONS