ഷെറിൻ വധം: വെ​സ്‌​ലി മാ​ത്യൂ​സ് കു​റ്റം സ​മ്മ​തി​ച്ചു

By Sooraj Surendran .25 06 2019

imran-azhar

 

 

ഹൂസ്റ്റൺ: മൂന്ന് വയസുകാരിയായ ഷെറിൻ മാത്യൂസിനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചു. ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനുവേണ്ടിയാണ് വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചത്. ഷെറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനടിയിൽ ഒളിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പരിക്കേൽപ്പിച്ചെന്ന കുറ്റം മാത്രമാണ് വെസ്‌ലി സമ്മതിച്ചത്. 2017 ഒക്ടോബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷെറിനെ മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും ചേർന്ന് ദത്തെടുക്കുകയായിരുന്നു. ഡാളസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത നീക്കവുമായി വെസ്‌ലി മാത്യൂസിന്റെ കുറ്റസമ്മതം.

OTHER SECTIONS