ഷീല ദീക്ഷിതിന് വിട ചൊല്ലി ഡല്‍ഹി

By mathew.21 07 2019

imran-azhar


ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് തലസ്ഥാന മണ്ണില്‍ അന്ത്യവിശ്രമം. കശ്മീരി ഗേറ്റിലെ യമുനാ നദിക്കരയിലുള്ള നിഗംബോദ് ഘട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആളുകള്‍ പങ്കെടുത്തു.


ഷീല ദീക്ഷിതിന്റെ വസതിയായ ഡല്‍ഹി നിസാമുദ്ദീനിലെ വീട്ടില്‍ നിരവധി പ്രമുഖരാണ് ഇന്നലെയും ഇന്നുമായി അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കെ.സി.വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അഡ്വാനി, മുന്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഉച്ചയ്ക്കു കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവച്ച ഭൗതീക ശരീരത്തില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

OTHER SECTIONS