കോഴിക്കോട് ഷിഗെല്ല ബാധിച്ച് രണ്ട് വയസ്സുകാരന്‍ മരിച്ചു

By Anju N P.23 Jul, 2018

imran-azhar


കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗെല്ല ബാധിച്ച രണ്ട് വയസ്സുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

വയറിളക്കത്തെ തുടര്‍ന്ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് ഷിഗെല്ലാ ബാധയാണെന്ന് സ്ഥിരീകരിച്ചത് ഇവിടെ നിന്നാണ്. സമാന ലക്ഷണങ്ങളുമായി ഒരു കുട്ടി കൂടി ചികിത്സയിലുണ്ട്.

 

മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഷിഗെല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും നിര്‍ദേശമുണ്ട്.

 

OTHER SECTIONS