പാക് ജീവനക്കാരുമായി വിദേശ ചരക്കുകപ്പല്‍; വിഴിഞ്ഞം തീരത്ത് ജാഗ്രത

By mathew.11 09 2019

imran-azhar

 

വിഴിഞ്ഞം: പാകിസ്ഥാന്‍ ജീവനക്കാരുമായി വിഴിഞ്ഞം കടലിലൂടെ സഞ്ചരിച്ച് വിദേശ ചരക്കുകപ്പല്‍. അതീവ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. വിഴിഞ്ഞത്തെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ ഈ കപ്പലിനെ രഹസ്യമായി പിന്തുടര്‍ന്ന് നിരീക്ഷിച്ചു. കേരള അതിര്‍ത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പാനമ റജിസ്‌ട്രേഷനുള്ള 'അരിയാന' എന്ന ചരക്കു കപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 60 കിലോ മീറ്റര്‍ അകലെ കടന്നുപോയത്. 21 ജീവനക്കാരുള്ള കപ്പലില്‍ 20 പേരും പാക്കിസ്ഥാനികളാണെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. മറ്റൊരാള്‍ ഇത്യോപ്യയില്‍ നിന്നുള്ളയാളാണ്. കെമിക്കല്‍ ടാങ്കര്‍ ആയ കപ്പല്‍ കറാച്ചി തുറമുഖത്ത് നിന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നതെന്നതും കപ്പലിലുള്ളവരില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ സ്വദേശികളെന്നതുമാണ് സംശയത്തിനിട നല്‍കിയത്.

ഗുജറാത്ത് തീരത്ത് സിര്‍ ക്രീക്ക് അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന കരസേനയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ സംശയം വര്‍ധിക്കുകയായിരുന്നു.

 

OTHER SECTIONS