എൻ ഡി എ പേരിനുമാത്രം മുന്നണിയോഗങ്ങളോ ചർച്ചകളോ ഇല്ല ; ശിരോമണി അകാലിദൾ

By online desk .28 09 2020

imran-azhar

 

ഡൽഹി : എൻ ഡി എ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷമായി ആഞ്ഞടിച്ചു അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദര്‍.എൻ ഡി എ പേരിനുമാത്രമാണെന്നും നരേന്ദ്രമോദി അധികാരത്തിൽ പ്രവേശിച്ചതിനുശേഷം യോഗം ചേര്‍ന്നിട്ടില്ലെന്നും സുഖ്ബീര്‍ സിംഗ് പറഞ്ഞു. കാർഷിക ബില്ലിനെതിരെ പ്രധിഷേധമുന്നയിച്ചു മുന്നണി വിട്ടതിനുശേഷമാണ് അദ്ദഹത്തിന്റെ പ്രതികരണം.കഴിഞ്ഞ പത്തുവർഷം എൻ ഡി എ പേരിനുമാത്രമാണ് .

 

യാതൊന്നും എൻ ഡി എയിൽ ഇല്ല. ചർച്ചയോ യോഗങ്ങളോ തീരുമാനങ്ങളോ ഇല്ല. കഴിഞ്ഞ പത്തുവർഷമായി പ്രധാനമന്ത്രി ഒരു യോഗം പോലും വിളിച്ചതായി താന്‍ ഓര്‍ക്കുന്നില്ല. കൂട്ടുകെട്ട് എന്ന് പറയുന്നത് പേപ്പറില്‍ ഒതുങ്ങേണ്ടതല്ല. വാജ്‌പേയുടെ കാലത്ത് ഇങ്ങനെയായിരുന്നില്ല. അവർ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുമായിരുന്നു . എന്റെ പിതാവ് എൻ ഐ എയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ദിവസമാണ് ശിരോമണി അകാലിദാൾ സഖ്യം എൻ ഡി എ വിട്ടത്.കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കേന്ദ്ര മന്ത്രി ഹര്‍ സിമ്രത് ബാദല്‍ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു നടപടി.

 

 

 

OTHER SECTIONS