ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന

By online desk.02 12 2019

imran-azhar

 

മുംബൈ: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശിവസേന. മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് വിമര്‍ശനം. ഡല്‍ഹിയിലാണെങ്കിലും മഹാരാഷ്ട്രയിലാണെങ്കിലും രാഷ്ട്രീയക്കാര്‍ സുരക്ഷിതത്തോടെ കഴിയണമെന്നാണ് നിലപാടെന്ന് എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

 


ഗാന്ധി കുടുംബത്തിനുള്ള സുരക്ഷാഭീഷണി കുറഞ്ഞുവെന്നാണ് അഭ്യന്തര മന്ത്രാലയം പറയുന്നത്. ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയും അവരുടെ സുരക്ഷാ ഉപേക്ഷിക്കാന്‍ തയാറല്ല. അതുകൊണ്ട് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉയരുന്നത് സ്വാഭാവികമാണെന്നും സാമ്ന എഡിറ്റോറിയലില്‍ പറയുന്നു. ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എസ്പിജി സുരക്ഷ ഒഴിവാക്കി സെഡ് പ്ലസ് കാറ്റഗറിയിലുള്ള സിആര്‍പിഎഫ് സുരക്ഷയാണ് നല്‍കാന്‍ തീരുമാനിച്ചത്.

 

OTHER SECTIONS