പൗരത്വ ഭേദഗതി ബില്‍; രാജ്യസഭയില്‍ ശിവസേന അനുകൂലിക്കാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് പി.ചിദംബരം

By online desk.12 12 2019

imran-azhar

 


ന്യൂഡല്‍ഹി: പൗരത്വ ബില്ലിനനുകൂലമായി ശിവസേന വോട്ട് ചെയ്യാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ലോക്‌സഭയില്‍ അനുകൂലിച്ചെങ്കിലും രാജ്യസഭയില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് ശിവസേന എംപിമാര്‍ വോട്ട് ചെയ്തിരുന്നില്ല. ബില്‍ സംബന്ധിച്ച് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ശിവസേനയുടെ നിലപാട്.

 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലേറിയതോടെയാണ് ശിവസേനയ്ക്ക് മനംമാറ്റം ഉണ്ടായത്. എന്നാല്‍, ലോക്‌സഭയില്‍ ശിവസേന ബില്ലിനെ അനുകൂലിച്ചിരുന്നു. ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ചോദ്യത്തിനുത്തരമായി ചിദംബരം പറഞ്ഞു.

 

OTHER SECTIONS