അടക്കം ചെയ്ത യുവതിയുടെ കുഴിമാടത്തില്‍ നിന്നും നിലവിളിയും അലര്‍ച്ചയും, തുറന്നു നോക്കിയപ്പോള്‍ കണ്ടത് അവിശ്വസനീയ കാഴ്ചകള്‍!

By Abhirami Sajikumar.20 Feb, 2018

imran-azhar

മരണ ശേഷം ആള്‍ക്കാര്‍ തിരിച്ചു വരുന്നു, പേടിപ്പെടുത്തുന്നു തുടങ്ങിയ നിരവധി പ്രചരണങ്ങള്‍ കേട്ടിട്ടുണ്ട്. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്നത് മറുപക്ഷം. എന്നാല്‍ ഇതാ യഥാര്‍ത്ഥത്തില്‍ സംഭവിച്ച അവിശ്വസനീയമായ ഒരു വാര്‍ത്ത,ബ്രസിലാണ് സംഭവം. മരണ ശേഷം പ്രദേശവാസികളെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ഒരു യുവതി. അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രസിലീലെ സെഞ്ഞോറസാന്റാന സെമിത്തേരിയിലാണു വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ തകരാറിലായാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ തുടര്‍ന്ന് സംഭവിച്ചത് കെട്ടുകഥകളില്‍ മാത്രം കേട്ടിട്ടുള്ള സംഭവങ്ങള്‍. യുവതിയെ അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിച്ചു. പക്ഷേ ആദ്യമൊക്കെ വെറും ഊഹാപോഹങ്ങളായി അവര്‍ അതിനെത്തള്ളി. എന്നാല്‍ ആളുകളുടെ പരാതിപറച്ചില്‍ സഹിക്കാന്‍ വയ്യാതെ യുവതിയെ അടക്കം ചെയ്ത് 11-ാം ദിവസം ബന്ധുക്കള്‍ ചേര്‍ന്ന് കല്ലറ തുറന്നു.

അപ്പോള്‍ കാണാന്‍ കഴിഞ്ഞതു ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നു ബന്ധുക്കള്‍ സംശയിക്കുകയാണ്. ജീവന്‍ രക്ഷിക്കാന്‍ അവള്‍ നടത്തിയ ശ്രമങ്ങളാണ് കല്ലറ തുറന്നപ്പോള്‍ കണ്ട കാഴ്ചകള്‍.കല്ലറപൊളിച്ച് മൃതദേഹമെടുക്കുമ്പോള്‍ ചൂടുണ്ടായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. വാദങ്ങളും കഥകളും പ്രചരിക്കുമ്പോള്‍ കല്ലറയ്ക്കുള്ളില്‍ നിന്ന് കേട്ട നിലവിളി മകളുടേതാണെന്നു വിശ്വസിക്കുകയാണ് യുവതിയുടെ അമ്മ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അതുവരെ ഊഹാപോഹങ്ങള്‍ നിര്‍ത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.