മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ റദ്ദാക്കി

By Online Desk.24 05 2020

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ യാത്ര മാറ്റിവച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാൽ കേരള സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് യാത്ര മാറ്റി വച്ചത്. എല്ലാ യാത്രക്കാരും കോവിഡ്19ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിൻ യാത്ര അനുവദിക്കുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. വളരെ കുറച്ചുപേർ മാത്രമേ കോവിഡ്19ജാഗ്രത പോർട്ടലിൽ തങ്ങളുടെ വിശദാംശം രജിസ്റ്റർ ചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാണ് കേരള സർക്കാർ യാത്ര മാറ്റിവെക്കാൻ അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനം. മഹാരാഷ്ട്ര താനെയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ച (24) പുറപ്പെടുന്ന വിവരം സംസ്ഥാന സർക്കാരിന് ലഭ്യമാക്കിയിട്ടില്ലായിരുന്നു. അത് കണക്കിലെടുത്താണ് ഇപ്പോൾ ട്രെയിൻ യാത്ര മാറ്റി വയ്ക്കുവാൻ തീരുമാനമെടുത്തത്.

 

OTHER SECTIONS