ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി ചെന്നിത്തല

By BINDU PP .14 Feb, 2018

imran-azhar

 


കണ്ണൂർ: ശുഹൈബിന്‍റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്‍റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ചായകുടിച്ചു കൊണ്ടിരിക്കെ ശുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും തങ്ങൾ സന്ദർശിച്ചു. ശുഹൈബിന്‍റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരായില്ലെന്നും കോണ്‍ഗ്രസിന്‍റെ ആയിരം കൈകൾ ഇനി ശുഹൈബിന്‍റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

OTHER SECTIONS