ഷുക്കൂര്‍ വധം ; നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

By uthara .12 02 2019

imran-azhar

 

തിരുവനന്തപുരം : ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി . സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നിയമസഭയില്‍ ബഹളം രൂക്ഷമായത് .

 

ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമസഭയില്‍ ബഹളമായത്.അടിയന്തരപ്രമേയം കുറ്റപത്രങ്ങളുടെ പേരില്‍ പരിഗണിക്കുന്ന പ്രവണത ഇല്ല എന്ന് സ്പീക്കര്‍ വ്യക്തമാക്കി .

OTHER SECTIONS