കക്കയം ഡാമിന്റെ 2 ഷട്ടറുകൾ ഒരടി വീതം തുറക്കും

By Chithra.22 08 2019

imran-azhar

 

കോഴിക്കോട് : കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഒരടി വീതം തുറക്കാൻ കളക്ടർ ഉത്തരവിറക്കി. ഷട്ടറുകൾ തുറക്കുന്നതിനായി കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റിസർവോയറിൽ ജലനിരപ്പ് ഉയരുമെന്നുള്ളതിനാൽ ആണ് ഷട്ടറുകൾ തുറക്കുന്നത്.

OTHER SECTIONS