പൂന്തുറയിൽ ജൂനിയർ എസ്ഐക്ക് കോവിഡ്; സാമ്പിൾ എടുത്ത ശേഷം ഡ്യൂട്ടിയിൽ തുടർന്നു

By Sooraj Surendran.11 07 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് 19 ഗുരുതരമായി ബാധിച്ച പൂന്തുറയിൽ ജൂനിയർ എസ്ഐക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൂപ്പർ സ്പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതിയാണ് നിലവിൽ. അതേസമയം എസ്ഐയുടെ സാമ്പിൾ ശേഖരിച്ച ശേഷം ഡ്യൂട്ടിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. ഇദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പോലീസുകാരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് സ്ഥിരീകരിച്ച 129 പോസിറ്റീവ് കേസിൽ പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നിന്നായി 102 പേർക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി മേഖലകളിൽ മാത്രം 233 പേർക്ക് രോഗം സ്ഥിരീകരിച്ചത് കനത്ത ആശങ്ക പരത്തുന്നു. കോവിഡ് സ്ഥിരീകരിച്ച പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ (63) വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടിരുന്നു.

 

--------------------------------------------------------------------------

 

ലോക്ക്ഡൌണ് ഒരാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

 

 

OTHER SECTIONS