സമരം റിപ്പോര്‍ട്ട് ചെയ്താല്‍ കേസെടുക്കുമെന്ന് എസ് ഐയുടെ ഭീഷണി

By online desk.12 Jan, 2018

imran-azhar


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം റിപ്പോര്‍ട്ട് ചെയ്താല്‍ കേസെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് എസ് ഐയുടെ ഭീഷണി. സമര ദൃശ്യങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോയും എസ് ഐ ഹബീബുളള സ്വന്തം മൊബൈല്‍ ഫോണില്‍ എടുത്തു.


യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍ കോളേജിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം അക്രമാസക്തമാവുകയും ചെയ്തു. ഇത് ചിത്രീകരിക്കാന്‍ സൂപ്രണ്ട് അനുവാദം നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് എസ് ഐ ആക്രോശിച്ചത്. നേരത്തേ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയനായിരുന്നു ഹബീബുള്ള. 

 അന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം സമരം നടത്തിയതിനെ തുടര്‍ന്ന് എസ് ഐയെകുറിച്ച് അന്വേഷണം നടത്താമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

തന്‍റെ വീടിന് സമീപമുള്ള വനിതാ ഹോസ്റ്റലിന് മുന്നില്‍ എസ് ഐയെ സംശയകരമായി കണ്ടതിനെ കുറിച്ച് ചോദിച്ച വിദ്യാര്‍ത്ഥിയെ എസ് ഐ കയ്യേറ്റം ചെയ്യുകയായിരുനു. മഫ്റ്റിയിലായിരുന്ന എസ് ഐ കാമുകിയെ കാണാനെത്തിയതായിരുന്നു എന്നാണ് പിന്നീട് വാര്‍ത്ത വന്നത്.

OTHER SECTIONS