പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം രാജിവെച്ച് സിദ്ധരാമയ്യ; തീരുമാനം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേരിട്ട തിരിച്ചടിയെ തുടർന്ന്

By Sooraj Surendran .09 12 2019

imran-azhar

 

 

ബംഗളുരു: പ്രതിപക്ഷ നേതൃസ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും രാജിവെച്ച് സിദ്ധരാമയ്യ. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് സിദ്ധരാമയ്യ രാജിക്കത്ത് നൽകിയത്. കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിയെ തുടർന്നാണ് സിദ്ധരാമയ്യ പ്രതിപക്ഷ നേതൃസ്ഥാനവും, നിയമസഭാ കക്ഷി നേതൃസ്ഥാനവും രാജിവെച്ചത്. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ താൻ ജനാധിപത്യത്തെ ബഹുമാനിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. പാര്‍ട്ടിയുടെ ക്ഷേമത്തിനായി പ്രതിപക്ഷ നേതൃസ്ഥാനം ഞാന്‍ രാജിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ.ഡി.എസിന് ഒരു സീറ്റ് പോലും നേടാനായില്ല.

 

OTHER SECTIONS