പ​ഞ്ചാ​ബി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി, സി​ദ്ദു ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്നു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​: അ​മ​രീ​ന്ദ​ർ സിം​ഗ്

By Sooraj Surendran .19 05 2019

imran-azhar

 

 

ചണ്ഡീഗഡ്: നവജ്യോത് സിംഗ് സിദ്ദു തന്നെ മുഖ്യമന്ത്രി കസേരയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് അമരീന്ദർ സിംഗ്. ഇതേ തുടർന്ന് പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറികളാണ് നടക്കുന്നത്. സിദ്ദു നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അമരീന്ദർ സിംഗ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സിദ്ദുവിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും, തന്നെ മുഖ്യമന്ത്രി പദവിയിൽ നിന്നും നീക്കം ചെയ്ത് മുഖ്യമന്ത്രിയാകുകയാണ് സിദ്ദുവിന്റെ ലക്ഷ്യമെന്നും അമരീന്ദർ സിംഗ് പറഞ്ഞു. പാർട്ടി അച്ചടക്ക ലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും, സിദ്ദുവിനെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

OTHER SECTIONS