ഉപരോധം തത്ക്കാലം തുടരും-ട്രംപ്

By Kavitha J.12 Jun, 2018

imran-azhar

സിംഗപ്പൂര്‍: സാന്‌റോസാ ദ്വീപില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം, ഉത്തര കൊറിയയ്ക്ക് മേല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തത്കാലം തുടരുമെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷം നിലവിലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കും. ആണവ നിരായുധീകരണം ഉടന്‍ തന്നെ നടപ്പാക്കുമെന്ന് കിംഗ് ജോങ് ഉന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

 

തെക്കന്‍ കൊറിയയില്‍ ഉത്തര കൊറിയയെ ലക്ഷ്യംവച്ച് വിന്യസിച്ചിരുന്ന അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനും ആലോചന തുടങ്ങി. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

 

സാന്‌റോസ ദ്വീപില്‍ നടന്ന കൂടിക്കാഴ്ച വിജയമെന്ന് പ്രഖ്യാപിച്ച ട്രംപും ഉന്നും സമാധാന കരാറില്‍ ഒപ്പു വെച്ചിരുന്നു.
.

 

OTHER SECTIONS