മധുര പാനീയങ്ങള്‍ക്ക് പരസ്യം നിരോധിക്കാനൊരുങ്ങി സിംഗപ്പൂര്‍

By mathew.17 10 2019

imran-azhar

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പരസ്യം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാനൊരുങ്ങി സിംഗപ്പൂര്‍. പ്രമേഹത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് ഇത്.

 

പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കൊക്കെയും നിരോധനം ബാധകമായിരിക്കുമെന്ന് നഗര-സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ മുതിര്‍ന്ന മന്ത്രിയായ എഡ്വിന്‍ ടോംഗ് പറഞ്ഞു. സര്‍വേയില്‍ ഉയര്‍ന്ന പൊതു അഭിപ്രായത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം വ്യാഴാഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞു.

 

ശീതള പാനീയങ്ങള്‍, ജ്യൂസുകള്‍, ഇന്‍സ്റ്റന്റ് കോഫി എന്നിവയ്‌യെല്ലാം നിയന്ത്രണം ബാധകമായിരിക്കുമെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം ഇത് നടപ്പാക്കുന്നതിന് മുമ്പായി ഇതേപ്പറ്റിയുള്ള കൂടുതല്‍ അഭിപ്രായങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും വ്യവസായികളില്‍ നിന്നും ശേഖരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

 

OTHER SECTIONS