സിംഗു കൊലപാതകം: സമരക്കാരെ ഒഴിപ്പിക്കണം,സുപ്രീംകോടതിയിൽ അപേക്ഷ

By vidya.16 10 2021

imran-azhar


ദില്ലി: സിംഗുവിലെ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതിയിൽ അപേക്ഷ.കര്‍ഷക സമരത്തിന്‍റെ പേരിൽ വലിയ അതിക്രമം നടക്കുന്നു എന്നാണ് സ്വാദി ഗോയൽ, സഞ്ജീവ് നേവാര്‍ എന്നിവര്‍ നൽകിയ അപേക്ഷയിൽ പറയുന്നത്.

 

 

ഈ രീതിയിൽ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശതതിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഖ് നിഹാങ്കായ സരബ്ജീദ് സിംഗ് ഹരിയാന പൊലീസിന് മുന്നിൽ കീഴങ്ങി.

 

 

അതേസമയം സംഭവത്തിൽ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തിൽ നിഹാങ്കുകളെ സമരസ്ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭഗം കര്‍ഷക സംഘടനകളുടെ ആവശ്യം.

 

OTHER SECTIONS