സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളി സമരം പിന്‍വലിച്ചു

By BINDU PP .13 Jun, 2018

imran-azhar

 

 

 

കൊച്ചി: കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളി സമരം പിന്‍വലിച്ചു. തൊഴിലാളികളുടെ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍മറിയത്. സിന്തൈറ്റ് ഇൻഡ്സ്‍ട്രീസിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ 11 ദിവസമായി നടന്നുവന്ന അനിശ്‌ചിതകാല സമരം ഒത്ത‍ുതീർന്നു. തൊഴിലാളി പ്രതിനിധികളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റിയ 17 ജീവനക്കാരിൽ മൂന്നു പേരുടെ സ്ഥലംമാറ്റം ഒഴിവാക്കി. ബാക്കി 14 പേരിൽ നാലുപേരെ നാലു മാസത്തനുള്ളിൽ തിരികെ കൊണ്ടുവരും. സ്ഥലംമാറ്റിയ മറ്റ് 10 തൊഴിലാളികളെ വിരമിക്കൽ ഒഴിവുവരുന്ന മുറയ്ക്ക് കോയമ്പത്തൂരിൽ നിന്ന് തിരികെ കൊണ്ടുവരാനും തീരുമാനമായി.

OTHER SECTIONS