മാധ്യമ പ്രവര്‍ത്തകന്റെ മരണം: ഫോണ്‍ കാണാത്തതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്

By Neha C N .18 08 2019

imran-azhar

 


തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സിറാജ് പത്ര മാനേജ്‌മെന്റ്. പോലീസിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ട് തയാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും സിറാജ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. പോലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം അപകട ശേഷം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് സെയ്ഫുദ്ദീന്‍ ഹാജി ആരോപിച്ചു.
ഫോണ്‍ നഷ്ടമായതിന് ഒരു മണിക്കൂര്‍ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയതായി പോലീസ് പറഞ്ഞു. ബഷീര്‍ മരിച്ചശേഷം പരാതിക്കാരന്റെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.


സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയാറായില്ല. വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂവെന്നു അദ്ദേഹം പറഞ്ഞു. പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമായിരുന്നു വിശദീകരണം. ഇതോടെ കേസും വൈകിയതായി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

OTHER SECTIONS