ബാഗ്ദാദിയുടെ സഹോദരി തുർക്കിയുടെ പിടിയിൽ

By Chithra.05 11 2019

imran-azhar

 

ബെയ്‌റൂട്ട് : യുഎസ് സൈന്യം കൊലപ്പെടുത്തിയ അബു ബക്കർ അൽ ബാഗ്ദാദിയുടെ സഹോദരിയെ പിടികൂടിയതായി തുർക്കി. റസ്മിയ അവാദിനെ ആലപ്പോയിലെ അവരുടെ വീട്ടിൽ നിന്നാണ് തുർക്കി പിടികൂടിയത്.

 

65 വയസ്സുകാരിയായ റസ്മിയ ഐഎസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് തുർക്കി അധികൃതർ പറയുന്നത്. ആലപ്പോ പ്രവിശ്യയിൽ ഇവരുടെ കുടുംബത്തിനൊപ്പം ഇവർ താമസിക്കുന്നു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് റസ്മിയ പിടിയിലാകുന്നത്.

 

ഇവരെ പിടികൂടാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് തുർക്കി അധികൃതർ പറഞ്ഞു. റസ്മിയ്ക്കൊപ്പം പിടികൂടിയ പ്രായപൂർത്തിയായ എല്ലാവരെയും ചോദ്യം ചെയ്ത് വരികയാണെന്നും തുർക്കി സൈന്യം പറഞ്ഞു.

OTHER SECTIONS