'കൈലാസ'ത്തില്‍ നിത്യാനന്ദയുടെ 'ചട്‌നി' മ്യൂസിക്ക്; സംഗീതം അഭ്യസിച്ച് സഹോദരിമാര്‍

By online desk .04 07 2020

imran-azhar

 

 

അഹമ്മദാബാദ്; വിവാദ ആള്‍ദൈവമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ നിത്യാനന്ദയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപിലുണ്ടെന്ന് പോലീസ്. നിത്യാനന്ദ അടുത്തിടെ വാങ്ങിയ കരീബിയന്‍ ദ്വീപായ കൈലാസത്തിലാണ് ഇവരിപ്പോള്‍ ഉള്ളതെന്നും പോലീസ് വ്യക്തമാക്കി. ഇരുവരും നിത്യാനന്ദയോടൊപ്പമാണ് ഇപ്പോള്‍ താമസം. 2015 മുതല്‍ ഈ പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു.

 


താന്‍ വാങ്ങിയ കരീബിയന്‍ ദ്വീപിന് 'കൈലാസം' എന്നാണ് പേരു നല്‍കിയതെന്ന് നിതായനന്ദ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിത്യാനന്ദയ്‌ക്കൊപ്പമുള്ള സഹോദരിമാര്‍ ചട് ണി മ്യൂസിക്കില്‍ പ്രാവിണ്യം നേടിയതായാണ് വിവരം. ഇന്ത്യന്‍-കരീബിയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഒരു സംഗീതരൂപമാണ് 'ചട് ണി' മ്യൂസിക്ക്.

 

സഹോദരിമാരില്‍ മൂത്തയാള്‍ക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളില്‍ പ്രധാന പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നീക്കം നടന്നിരുന്നു. ഏത് രാജ്യത്തിന്റെ ഉടമ്ബടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്നു വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. 2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് തന#റെ രണ്ട് പെണ്‍മക്കളെ കാണാനില്ലെന്ന പരീതിയുമായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

OTHER SECTIONS